റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ ഖമീസ് മുഷൈത്ത് ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും മകളും മരണപ്പെട്ടു. ഖമീസ് മുഷൈത്ത് ഗവർണറേറ്റിലെ ജനറൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹസൻ അൽ സഹ്‌റാനിയും മകളുമാണ് ട്രാഫിക് അപകടത്തിൽ മരണപ്പെട്ടത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ ഖമീസ് മുഷൈത്ത് ഗവർണർ അനുശോചനം രേഖപ്പെടുത്തി. ഗവർണർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഷൈത്തും ഗവർണറേറ്റിലെ സർക്കാർ വകുപ്പുകളുടെ ഡയറക്ടർമാരും സഹപ്രവർത്തകന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സർവ്വശക്തനായ ദൈവം അവരോട് കരുണ കാണിക്കട്ടെയെന്നും അവരോട് ക്ഷമിക്കട്ടെയെന്നും ഏവരും പ്രാർത്ഥിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




