റിയാദ്: ആദർശ വൈകല്യങ്ങൾക്കെതിരെ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന ആദർശ സമ്മേളനം വൻ വിജയമാക്കാൻ പ്രവാസ ലോകത്തും പ്രവർത്തനങ്ങൾ സജീവം. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന ആദർശ സമ്മേളനത്തിൽ നാട്ടിലുള്ള മുഴുവൻ എസ്ഐസി പ്രവർത്തകരും പങ്കെടുക്കണമെന്ന് സമസ്ത ഇലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദർശ പ്രചരണ രംഗത്ത് സോഷ്യൽ മീഡിയയിലും ഓൺലൈൻ രംഗത്തും സജീവമാകുന്നതോടൊപ്പം നാട്ടിലുള്ള മുഴുവൻ എസ് ഐ സി പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കണമെന്നും സമ്മേളനം വൻ വിജയമാക്കുന്നതിൽ ഭാഗവാക്കാകണമെന്നും സമസ്ത ഇലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ വർക്കിങ് സെക്രട്ടറി റാഫി ഹുദവി, ഓർഗ: സെക്രട്ടറി സൈദലവി ഫൈസി പനങ്ങാങ്ങര എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വൈകിട്ട് മൂന്ന് മണിക്ക് വരക്കൽ മഖാം സിയാറത്തോട് കൂടിയാണ് ആദർശസമ്മേളന പരിപാടി ആരംഭിക്കുക. 4.30 ന് കടപ്പുറം സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പതാക ഉയർത്തും. തുടർന്ന് പൊതുസമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി. കെ. മൂസക്കുട്ടി ഹസ്രത്തിന്റെ പ്രാർത്ഥനയോടെ ആരംഭിക്കും.സ്വാഗത സംഘം ജനറൽ കൺവീനർ എ. വി. അബ്ദുറഹിമാൻ മുസ്ലിയാർ സ്വാഗതം പറയും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും എം. ടി. അബ്ദുള്ള മുസ്‌ലിയാർ മുഖ്യപ്രഭാഷണവും നടത്തും. പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, യു. എം. അബ്ദുറഹിമാൻ മുസ്‌ലിയാർ, എം. കെ. മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം. കെ. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, കെ. ഉമർ ഫൈസി മുക്കം, എം.സി മായിൻ ഹാജി പ്രസംഗിക്കും. എം. പി. മുസ്തഫൽ ഫൈസി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ അശ്റഫി കക്കുപടി പ്രഭാഷണം നിർവ്വഹിക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




