റിയാദ്: ഹജ്ജ് നിർവഹിക്കുന്നതിനായി ബുക്ക് ചെയ്ത പാക്കേജ് മാറ്റാനുള്ള സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന് ഹജ്ജ്, ഉംറ മന്ത്രാലയം പ്രതികരിച്ചു.
അപേക്ഷിച്ച പാക്കേജ് മാറ്റാനുള്ള ഫീച്ചർ ഒന്നുമില്ലെന്നും എന്നാൽ റിസർവേഷൻ റദ്ദാക്കാനും വെബ്‌സൈറ്റ് വഴിയും “നുസ്‌ക്” ആപ്ലിക്കേഷൻ വഴിയും ലഭ്യമായ സീറ്റുകൾക്കനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാമെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പാക്കേജിന്റെ തുക മുൻകാലങ്ങളിലെ പോലെ ഒരുമിച്ച് നൽകുന്നതിന് പകരം 3 ഗഡുക്കളായി നൽകാമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.




