വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം: ഹജ്ജ് ഫീസ് ഗഡുക്കളായി അടക്കാം

0
2200

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള ഫീസ് ഗഡുക്കളായി അടക്കാൻ അവസരം. ഹജ്ജിനുള്ള തുക മൂന്ന് ഗഡുക്കളായി അടക്കാനാണ് അവസരം. ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുൽ ഫത്താഹ് മഷാത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് ഈ നടപടി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര തീർഥാടകർക്ക് 4000 റിയാൽ മുതൽ മുതൽ 13,000 റിയാൽ വരെയുള്ള വിവിധ പാക്കേജുകളോടെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരത്തിന് തുടക്കമായെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചിരുന്നു.

പാക്കേജ് ഒന്ന്: 10,596 മുതൽ 11,841, പാക്കേജ് രണ്ട്: 8,092-8,548, പാക്കേജ് 03: 13,150, പാക്കേജ് 04: 3,984 റിയാൽ എന്നിങ്ങനെയാണ് വാറ്റ് ഉൾപ്പെടെയുള്ള പാക്കേജ് നിരക്ക്. ഓരോ നിരക്കിന് അനുസരിച്ചും താമസ സൗകര്യങ്ങളും യാത്ര സൗകര്യങ്ങളും ഉൾപ്പെടെയുള്ളതിൽ വ്യത്യാസം ഉണ്ടായിരിക്കും.

https://twitter.com/alekhbariyatv/status/1610981176730058755?t=WhbeI113a09bkngvbW-cvQ&s=19

കൂടുതൽ അറിയാൻ 👇

ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു