തലസ്ഥാനമായ റിയാദിൽ കനത്ത മഴ – വീഡിയോ

0
3100

റിയാദ്: തലസ്ഥാനമായ റിയാദിൽ ഇന്നലെ (തിങ്കളാഴ്‌ച) മുതൽ ശക്തമായ മഴയ്‌ക്ക് സാക്ഷ്യം വഹിച്ചു. ഇന്നലെ ആരംഭിച്ച മഴ ഇന്നും (ചൊവ്വാഴ്‌ച) പല ഭാഗങ്ങളിലും തുടരുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദ് നഗരത്തിൽ പെയ്യുന്ന മഴ ഇന്ന് രാവിലെ 11 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരോടും ആഹ്വാനമുണ്ട്.

റിയാദ് വിദ്യാഭ്യാസ വകുപ്പ് കാലാവസ്ഥ കാരണം മേഖലയിലെ എല്ലാ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ക്ലാസ്സുകൾ ഒഴിവാക്കിയിട്ടുണ്ട്. ഫിസിക്കൽ ക്ലാസുകൾക്ക് അവധി നൽകി ഓൺലൈൻ ക്ലാസുകൾ നൽകാനാണ് നിർദേശം.

അതേസമയം, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന, സജീവമായ കാറ്റും ആലിപ്പഴ വർഷവും, ഇടത്തരം മുതൽ കനത്ത ഇടിമിന്നലിനുള്ള അവസരം ഇപ്പോഴും നില നിൽക്കുന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് അൽ ഖസിം, ഹായിൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ആകാശം ഭാഗികമായി മേഘാവൃതമോ മേഘാവൃതമോ ആയിരിക്കുമെന്നും റിയാദ്, കിഴക്കൻ മേഖലകളിലും ജസാൻ മേഖലയുടെ ചില ഭാഗങ്ങളിലും സജീവമായ കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. തബൂക്ക് മേഖലയിൽ (അലഖാൻ – അൽ ദാഹെർ – ജബൽ അൽ ലോസ്) മഞ്ഞുവീഴ്ചയും തുടരും. നിരവധി നഗരങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില ഇപ്രകാരമായിരിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി: മക്കയിൽ 27 ഡിഗ്രി, മദീനയിൽ 19 ഡിഗ്രി, റിയാദിൽ 15 ഡിഗ്രി, ദമാമിൽ 17 ഡിഗ്രി, ജിദ്ദയിൽ 28 ഡിഗ്രി, അബഹയിൽ 19 ഡിഗ്രി

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക