ന്യൂസിലാന്റ്: 2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിരിബാത്തി ദ്വീപുകളിലെ കിരിടിമതി എന്ന സ്ഥലത്താണ് 2023-നെ ലോകം ആദ്യമായി വരവേറ്റത്. ഇത് ഇന്നത്തെ (ഡിസംബർ 31ന്) ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ്. ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബാത്തി. വർണാഭമായ വെടിക്കെട്ടൊരുക്കിയായിരുന്നു പുതുവത്സരാഘോഷം. ചിലയിടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവർഷത്തെ വരവേൽക്കാനും അക്രമങ്ങളും ദുരന്തങ്ങളുമില്ലാതിരിക്കാനും വിവിധങ്ങളായ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുളളത്.
അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളായ ഹൗലാൻഡ്, ബേക്കർ ദ്വീപുകളായിരിക്കും ഈ പുതുവർഷത്തെ ഏറ്റവും അവസാനം സ്വാഗതം ചെയ്യുക. (ഇന്ത്യൻ സമയം ഞായറാഴ്‌ച വൈകുന്നേരം 5.30 ന്). ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചിലയിടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഉണ്ടാകും.
വിവിധ സ്ഥലങ്ങളിലെ പുതുവർഷപ്പിറവി ഏതൊക്കെ സമയങ്ങളിലാണ് (ഇന്ത്യൻ സമയം) എന്നറിയാം?

- ന്യൂസിലാന്റ് : ഡിസംബർ 31, 3.45 PM
- ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ: ഡിസംബർ 31, 8:30 pm
- ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: ഡിസംബർ 31, 9:30
- ബംഗ്ലാദേശ് : ഡിസംബർ 31, 11:30 pm
- നേപ്പാൾ: ഡിസംബർ 31, 11:45 pm
- ഇന്ത്യ, ശ്രീലങ്ക : ജനുവരി 1, 12:00 am
- പാകിസ്ഥാൻ : ജനുവരി 1,12:30 am
- ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്പെയിൻ : ജനുവരി 1, 4:30 am
- യുകെ, അയർലൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ : ജനുവരി 1, 5:30 am
- ബ്രസീൽ (ചില പ്രദേശങ്ങൾ) ജനുവരി 1, 7:30 am
- അർജന്റീന, ചിലി, പരാഗ്വേ ബ്രസീൽ (ചില പ്രദേശങ്ങൾ) : ജനുവരി 1, 8:30 am
- ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെട്രോയിറ്റ് : ജനുവരി 1,10:30 am
- ചിക്കാഗോ : ജനുവരി 1, 11:30 am
- കൊളറാഡോ., അരിസോണ : ജനുവരി 1, 12:30 pm
- നെവാഡ : ജനുവരി 1, 1:30 pm
- അലാസ്ക : ജനുവരി 1, 2:30 pm
- ഹവായ് : ജനുവരി 1, 3:30 pm
- അമേരിക്കൻ സമോവ : ജനുവരി 1, 4:30 pm
- ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ : ജനുവരി 1, 5:30 pm
ന്യൂസിലാന്റിൽ നിന്നുള്ള വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://twitter.com/GongGasGirl/status/1609143527128313858?t=-I3xcWL5OOlFsfN_Mwe_cg&s=19




