സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു

0
3048

റിയാദ്: സന്ദർശക വിസയിൽ എത്തിയ മലപ്പുറം മഞ്ചേരി സ്വദേശി റിയാദിൽ മരണപ്പെട്ടു. മഞ്ചേരി ആശുപത്രിപ്പടി സ്വദേശി മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ അബൂബക്കർ ഹുസൈൻ (58) ആണ് മരിച്ചത്. റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ശുമേസി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്: ഹുസൈൻ സാറ്റ്, മാതാവ്: ആമിന. ഭാര്യ: സകീന. മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ: ഹന്നത്ത് ബേബി

മയ്യിത്ത് റിയാദിൽ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണ്. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവർ രംഗത്തുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക