റിയാദ്: ഒരു പുതിയ രാജ്യത്ത് ഫുട്ബോൾ കളിക്കുന്നതിന്റെയും ടീമിനെ പുതിയ ട്രോഫികൾ നേടാൻ സഹായിക്കുന്നതിന് എന്റെ ടീമംഗങ്ങൾക്കൊപ്പം ചേരുന്നതിലും ഞാൻ ആവേശഭരിതനാണെന്ന് അൽ നാസറുമായി ഒപ്പിട്ട ശേഷം റൊണാൾഡോ പറഞ്ഞു.
കരാർ പ്രഖ്യാപന വേളയിൽ റൊണാൾഡോയെ “ലോകത്തിലെ ഏറ്റവും മികച്ച കായികതാരം” എന്നാണ് അൽ നാസർ വിശേഷിപ്പിച്ചത്.

ഈ കരാർ ഒരു പുതിയ ചരിത്ര അധ്യായമാണെന്ന് അൽ നാസർ ക്ലബ്ബ് പ്രസിഡന്റ് അൽ മുഅമ്മർ പറഞ്ഞു. ഈ കളിക്കാരൻ ലോകത്തിലെ എല്ലാ അത്‌ലറ്റുകൾക്കും യുവാക്കൾക്കും മാതൃകയാണ്. ക്ലബ്ബിനും സഊദി സ്‌പോർട്‌സിനും ഭാവി തലമുറയ്‌ക്കും കൂടുതൽ വിജയങ്ങൾ നേടുന്നതിനായി മുന്നോട്ട് പോകുകയാണ് ഞങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം എക്കാലത്തേയും ഏറ്റവും മഹത്തായ ഒരാളാണെന്നും, സഉദി അറേബ്യയിൽ തന്റെ പുതിയ യാത്രഅദ്ദേഹം ആരംഭിക്കുമെന്നും
സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
റൊണാൾഡോയ്ക്കും കുടുംബത്തിനും സൗദി അറേബ്യയിൽ സുഖകരമായ അനുഭവം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. റൊണാൾഡോ അൽ നാസറിനൊപ്പം ഏഴാം നമ്പർ ജെസ്‌സിയാണ് ധരിക്കുക
ലോകകപ്പിനിടെ നവംബറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നാസറും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്.
റൊണാൾഡോയുമായി അൽ നാസർ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ അൽ മുഅമ്മർ 2025 വരെയുള്ള കരാരിലാണ് ഒപ്പിട്ടത്.
History in the making. This is a signing that will not only inspire our club to achieve even greater success but inspire our league, our nation and future generations, boys and girls to be the best version of themselves. Welcome @Cristiano to your new home @AlNassrFC pic.twitter.com/oan7nu8NWC
— AlNassr FC (@AlNassrFC_EN) December 30, 2022