ക്രിസ്റ്റ്യാനോ റോണാൾഡോ സഊദിയിലെ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു

0
3158

റിയാദ്: പോർച്ചുഗീസ് ദേശീയ ടീമിന്റെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, സഊദി അറേബ്യയിലെ അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പുവെച്ചു. രണ്ടര സീസണിലേക്കാണ് റൊണാൾഡോയുമായി കരാർ ഒപ്പുവെച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽ നാസർ ക്ലബ്ബിൻ്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്.

പ്രതിവർഷം 75 മില്യണ് ഡോളറിൻ്റെ കരാറാണ് റൊണാൾഡോയും അൽ നസർ ക്ലബ്ബുമായി ഒപ്പുവെച്ചതെന്ന് ക്ലബ്ബിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് സ്പോർട്സ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച അൽ ഖലീജിനെതിരായ എവേ മത്സരത്തിന് ശേഷം അൽ നാസർ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം 37 കാരനായ റൊണാൾഡോ സൗദി അറേബ്യയിലേക്കുള്ള മാറ്റവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു.

2023 ൻ്റെ ആദ്യ ദിനമായ ഞായറാഴാച റോണാൾഡോ സഊദിയിലെത്തുന്നതോടെ റാമോസിനെപ്പോലുള്ള മറ്റ് മിടുക്കരായ താരങ്ങളെ ഉൾപ്പെടുത്തി അൽ നസർ പുതിയ വമ്പൻ പ്രോജക്റ്റിന്റെ ചർച്ച തുടരുമെന്നും സുചനയുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://twitter.com/AlArabiya/status/1608880089919328257?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608880089919328257%7Ctwgr%5E887d67152858a016110fabfbd61e82445525fa8c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fajel.sa%2Fsports%2Fxv1xqy20j7