ജിദ്ദ: ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സഊദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത തുടരുമെന്ന പ്രഖ്യാപനത്തോടൊപ്പമാണ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയത്
മക്ക, മദീന, റിയാദ്, അസീർ, കസിം, അൽ ബഹ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ പെയ്യുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
കിഴക്കൻ പ്രവിശ്യ, നജ്റാൻ, ജിസാൻ മേഖലകളെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. ഇത്തരം മഴയുള്ള കാലാവസ്ഥയിൽ ഉണ്ടാകാവുന്ന അപകടസാധ്യതകളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം,
സാധ്യമായ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഔദ്യോഗിക മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് എല്ലാവരോടും ആവശ്യപ്പെട്ടു.




