ജിദ്ദ: ജിദ്ദ കെഎംസിസി എടരിക്കോട് പഞ്ചായത്ത് യോഗം ശറഫിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തിരൂരങ്ങാടി മണ്ഡലം കെഎംസിസി സെക്രട്ടറി ജാഫർ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. നിസാർ പന്തക്കൻ, റഷീദ് കോഴിക്കോടൻ, ഇബ്റാഹീം ചെർള, റസാഖ് തയ്യിൽ, ജാബിർ കോഴിക്കോടൻ, സൈദലവി ഒ. ടി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
നിസാർ പന്തക്കൻ ( പ്രസിഡന്റ്), ജാബിർ കോഴിക്കോടൻ, സൈദലവി ഒ.ടി, അഷ്റഫ് തടത്തിൽ ( വൈസ് പ്രസിഡന്റുമാർ), റഷീദ് കോഴിക്കോടൻ (ജനറൽ സെക്രട്ടറി), ശുകൂർ ഒ. ടി, അൽ മുർത്തു, നിഹാദ് പാലപ്ര ( ജോ. സെക്രട്ടറിമാർ), ഇബ്റാഹീം ചേർള ( ട്രഷറർ), ഉപദേശക സമിതി ചെയർമാൻ: റസാഖ് തയ്യിൽ




