ജിദ്ദ: “കെഎംസിസി യിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക” എന്ന കാംപയിനിന്റെ ഭാഗമായി ജിദ്ദ കാർ ഹരാജ് ഏരിയ കെഎംസിസി സമേളനം നടന്നു. ശംസുദ്ധീൻ കെടുവള്ളി ആധ്യക്ഷത വഹിച്ചു. കെ. പി മുഹമ്മദലി സമേളനം ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ്ങ് ഓഫീസറായ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി മെബർ മജീദ് പുകയൂർ മുഖ്യ പ്രഭാഷണം നടത്തി. നീരീക്ഷകരയി സക്കരിയ്യ (കണ്ണൂർ ജില്ല കെഎംസിസി സെക്രട്ടറി ), പി. വഹാബ് കൊയിലാണ്ടി (കോഴികോട് ജില്ലകെഎംസിസി വൈസ് പ്രസിഡൻറ് ) എനിവരും പങ്കെടുത്തു. നൂറിൽപ്പരം മെബർമാർ പങ്കെടുത്ത സമ്മേളനത്തിൽ അബ്ദു റസാക്ക് അവതരിപ്പിച്ച കമ്മിറ്റി പാനൽ ഐക്യഘണ്ടേന അംഗീകരിച്ചു.
പുതിയ ഭാരവാഹികൾ:
അലി പാങ്ങാട്ട് (പ്രസിഡന്റ്)
മുഹമ്മദലി കെ. പി, ശംസുദ്ധീൻ. ടി, യാസിർ അറഫാത്ത്, റഷീദ് (വൈസ്പ്രസിഡന്റുമാർ),
അഹ്മദ് കുട്ടി കോട്ടക്കൽ ( ജനറൽ സെക്രട്ടറി), ഷാഫി. എൻ, ജുനൈസ് ഫൈസൽ. എം, ഫിറോസ് ( ജോ.സെക്രട്ടറിമാർ), ഉപദേശക സമിതി ചെയർമാൻ: പി. നജീബ്, മെമ്പർമാർ: മുഹമ്മദ് നെല്ലിയിൽ, ശംസുദ്ധീൻ കെടുവള്ളി,ഹുസൈൻ കുട്ടി. ഷബീർ വളാഞ്ചേരി ആശംസ നേർന്ന് സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കാർ ഹരാജ് ഏരിയ കെ എം സി സി സീനിയർ നേതാവ് അഷ്റഫ് ഫാറോക്കിനെ വഹാബ് പൊന്നാട അണിയിച്ച് ആദരിച്ചു.
കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെയും ജിദ്ധ സെൻട്രൽ കമ്മിറ്റിയുടെയും കുടുംബ സുരക്ഷ ഫോമുകൾ മജീദ് പുകയൂർ ഹുസൈൻ കുട്ടി, റഫീഖ് എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. അലി പാങ്ങാട്ട് സ്വാഗതവും അഹമദ് കുട്ടി കോട്ടക്കൽ നന്ദിയും പറഞ്ഞു.




