ഗൾഫിലെ ക്രൈസ്തവർ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ

0
799

ദുബൈ: ഗൾഫിലെ ക്രൈസ്തവർ ക്രിസ്മസ് ആഘോഷത്തിന്റെ നിറവിൽ. ദേവാലയങ്ങളിലെ പ്രാർത്ഥനയോടൊപ്പം ക്രിസ്മസ് അവിസ്മരണീയമാക്കുകയാണ് പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികൾ.

കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ 2 ക്രിസ്മസുകൾ വേണ്ടത്ര ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിയന്ത്രണങ്ങൾ ഇല്ലാത്ത ആഘോഷമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. വിവിധ എമിറേറ്റുകളിൽനിന്നുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇതര രാജ്യക്കാരുടെയും സാന്നിധ്യം ആഘോഷത്തിനു മാറ്റ് കൂട്ടുന്നു.

യുഎഇയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ വൈകിട്ട് 5 മുതൽ ചില പള്ളികളിൽ ക്രിസ്മസ് ആരാധനകൾ തുടങ്ങിയിരുന്നു. വിവിധ സഭകളുടെയും രാജ്യക്കാരുടെ ക്രിസ്മസ് ശുശ്രൂഷകൾ ഇന്നു രാത്രി വരെ തുടരും.

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്മസ് ശൂശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ് മുഖ്യ കാർമികത്വം വഹിച്ചു.

വാരാന്ത്യ അവധിക്ക് ശേഷമാണ് ക്രിസ്മസ് ദിനമെന്നതിനാൽ അവധിയെടുത്ത് ക്രിസ്മസ് ആഘോഷിക്കുന്ന കുടുംബങ്ങളും ഏറെ.

ക്രിസ്മസ് ഓഫറുകളുമായി ദോഹയിലെ വിപണികളും സജീവം.ചെറുതും വലുതുമായ ക്രിസ്മസ് ട്രീകൾ മുതൽ രുചികരമായ കേക്കുകൾ വരെ വിപണിയിലെത്തി കഴിഞ്ഞു. വസ്ത്ര വിപണികളിലും പുതു വസ്ത്രങ്ങൾ നിരന്നുകഴിഞ്ഞു. 

ക്രിസ്മസിനെ വരവേറ്റ് ഒമാനിലെ ക്രിസ്തുമത വിശ്വാസികളും. ദേവാലയങ്ങളും വീടുകളും നേരത്തെ അലങ്കരിച്ച് ഒരുകിയിരുന്നു. രാജ്യത്തെ ദേവാലയങ്ങളില്‍ ക്രിസ്മസ് ആരാധനകളും മറ്റു ആഘോഷ പരിപാടികളും നടന്നു.