ശാര തൗബ ഏരിയ കെ എം സി സിക്ക് പുതിയ നേതൃത്വം

ജിദ്ദ: “കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക” എന്ന പ്രമേയത്തിൽ നടന്ന് വരുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി ജിദ്ദ ശാര തൗബ ഏരിയ കെഎംസിസി സമ്മേളനം നടന്നു. സമ്മേളനം സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ നസീം കാടപ്പടിയുടെ അധ്യക്ഷതയില്‍ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല ഉപാധ്യക്ഷൻ സുൽഫീക്കർ ഒതായി എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടർന്ന് ഏരിയ മെമ്പർഷിപ്പ് അംഗങ്ങളിൽ നിന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനു ള്ള നടപടി ക്രമങ്ങൾക്ക് റിട്ടേണിങ് ഓഫീസറായ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ സി . കെ. എ റസാഖ് മാസ്റ്റര്‍,നിരീക്ഷകൻ ഹസ്സന്‍ കോയ (കോഴിക്കോട് ജില്ല കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവർ നേതൃത്വം നൽകി. അബ്ദു റഹ്‌മാൻ വായാട് സ്വാഗതവും ഇബ്‌റാഹീം തളിപ്പറമ്പ് നന്ദിയും പറഞ്ഞു. മുസ്തഫ മാളിയേക്കൽ ഖിറാഅത് നടത്തി.

പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ്‌: സലീം വാവൂർ
വൈസ് പ്രസിഡന്റ്മാർ: അഷ്‌റഫ്. ഇ. സി, മുസ്തഫ ആനക്കയം, അബൂക്കർ പി. സി, മുനീർ മലപ്പുറം. ജനറൽ സെക്രട്ടറി : സൈദ് ചൊക്ലി, ജോ: സെക്രട്ടറിമാർ: സി .വി. മെഹ്ബൂബ്, റഷീദ് പനങ്ങാങ്ങര, യൂനുസ് ആനക്കയം, നാഷിഫ് തലശ്ശേരി, ട്രഷറർ: ഇബ്‌റാഹീം തളിപ്പറമ്പ്. ഉപദേശക സമിതി: ചെയർമാൻ : നൗഷാദ്. എം. കെ, നസീം കാടപ്പടി, അബ്ദു റഹ്മാൻ വായാട്, റസാഖ് മൊറയൂർ,മുഹമ്മദ് കുട്ടി. റിലീഫ് സെൽ:
ചെയർമാൻ: മുസ്തഫ മാളിയേക്കൽ
കൺവീനർ: അഷ്‌റഫ് സൂപ്പർ, സ്പോർട്സ് വിങ്: ശിഹാബ് പറവൂർ, ജാഫർ. വി