ജിദ്ദ: വെള്ളിയാഴ്ച മക്കയിലുണ്ടായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ സഊദി അറേബ്യയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് കമ്മിറ്റികൾ രൂപീകരിച്ചു.
പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരിൽ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ കമ്മിറ്റികൾ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
പേമാരിയുടെ ഫലമായി മരണങ്ങളോ പരിക്കുകളോ ഞങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നും ഡയറക്ടറേറ്റ് പറഞ്ഞു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച മക്കയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു.
മക്ക മേഖലയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്റർ ആവശ്യത്തിനല്ലാതെ താമസക്കാർക്ക് വീടിന് പുറത്തിറങ്ങരുതെന്ന് നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.