അടുത്ത വർഷം മൊറോക്കോയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിൽ ഏഷ്യയെ പ്രതിനിധീകരിച്ച് സഊദി അറേബ്യയുടെ അൽ ഹിലാൽ ക്ലബ് പങ്കെടുക്കും

0
1265

റിയാദ്: അടുത്ത വർഷം ഫെബ്രുവരിയിൽ മൊറോക്കോയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിൽ ഏഷ്യയെ പ്രതിനിധീകരിച്ച് അൽ ഹിലാൽ ക്ലബ് പങ്കെടുക്കും.

ലോക ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന് മുമ്പ് 2022 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് അൽഹിലാലിനെ നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചത്.

എ.എഫ്.സി അണ്ടർ 17 ജൂനിയർ ചാമ്പ്യൻഷിപ്പ് 2023 ആതിഥേയത്വം വഹിക്കാനാകില്ലെന്ന് ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ച പശ്ചാതലത്തിൽ തായ് ഫുട്‌ബോൾ അസോസിയേഷന് ടൂർണമെന്റ് അനുവദിക്കാൻ തീരുമാനിച്ചു. അൽ ഹിലാൽ ക്ലബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയെ തോൽപ്പിച്ച് സഊദി ദേശീയ ടീം ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു.