ജോർദാൻ-സഊദി അതിർത്തി അടച്ചതായി പ്രചരിക്കുന്നത് വ്യാജ വാർത്ത

0
2691

റിയാദ്: ജോർദാൻ-സഊദി അതിർത്തി അടച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സഊദി അധികൃതർ വെളിപ്പെടുത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ യാതൊരു സത്യവുമില്ല. ജോർദാനും സഊദി അറേബ്യയും തമ്മിലുള്ള അതിർത്തി അടച്ചതായും സഊദിയിൽ നിന്ന് ജോർദാനിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ജോർദാൻ അതിർത്തി അടച്ചതയുള്ള വാർത്ത സഊദിയിലെ കുടുംബ സന്ദർശക വിസക്കാരെ ആശങ്കയിൽ ആക്കിയിരുന്നു.  മൂന്ന് മാസ കാലാവധി പൂര്‍ത്തിയായ വിസിറ്റ് വിസക്കാര്‍ ജിദ്ദയടക്കമുള്ള സഊദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജോര്‍ദാനിലേക്ക് പോയി തിരിച്ചു വരികയായിരുന്നു പതിവ്.  ഇതിനായി ട്രാവൽസുകൾ ബസ് യാത്രക്ക് പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.  നിരവധി പേരാണ് ആശ്രയിക്കുന്നത്. ഇതിനിടെയാണ് ആശങ്കയോടെ അതിർത്തി അടച്ചതായുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാൽ, അതിർത്തി അടച്ചതായുള്ള വാർത്ത സത്യമല്ലെന്ന് വ്യക്തമായതോടെ പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി.

അതേസമയം, ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജോര്‍ദാനില്‍ പ്രകടനങ്ങള്‍ നടക്കുകയും ഇതിനിടെ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു. കേണല്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിക്കുകയും മൂന്നു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും തുടർന്നുണ്ടായ വെടിവെപ്പില്‍ നേരത്തെ നടന്ന സംഘർഷത്തിലെ മുഖ്യപ്രതിയും മൂന്നു സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക