റിയാദ്: അനുമതിയില്ലാതെ എയർപോർട്ടുകൾക്കുള്ളിൽ വിമാന സഞ്ചാരത്തിനായി നിയോഗിച്ച നിയന്ത്രിത മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള പിഴകൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഈ നിയമം ലംഘിക്കുന്നവർക്ക്
സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ (166/11) അനുസരിച്ച്
3 വർഷം വരെ തടവും 300000 റിയാൽ വരെ പിഴയും ലഭിക്കും.
പെർമിറ്റില്ലാതെ നിരോധിത പ്രദേശത്ത് പ്രവേശിക്കുകയോ മൃഗങ്ങളെയോ വസ്തുക്കളെയോ ഉള്ളിൽ കൊണ്ടുവരികയോ ഉപേക്ഷിക്കുകയോ ചെയ്താൽ വിമാനത്തിന്റെ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി.
