ലോകകപ്പ്: ഗൂഗിളിന്റെ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് ട്രാഫിക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്

0
1950

വാഷിങ്ടൺ: ഗൂഗിളിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് ട്രാഫിക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ലോകം മുഴുവൻ ഇന്നലെ ഒരേയൊരു കാര്യത്തെക്കുറിച്ചാണ് തിരഞ്ഞതെന്നാണ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തിയത്.

ഫിഫ ലോകകപ്പ് ഫൈനലിനിടെ 25 വർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന ട്രാഫിക്കാണ് രേഖപ്പെടുത്തിയതെന്ന് പിച്ചൈ ട്വീറ്റ് ചെയ്തു. ലോകം മൊത്തം ഒരേയൊരു കാര്യത്തെക്കുറിച്ച് മാത്രമായിരുന്നു തിരഞ്ഞതെന്നും അദ്ദേഹം കുറിച്ചു.

എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇതെന്ന് ഫൈനലിനുശേഷം പിച്ചൈ അഭിപ്രായപ്പെട്ടിരുന്നു. ‘അർജന്റീനയും ഫ്രാൻസും നന്നായി കളിച്ചു. സുന്ദരമായ കളി. മെസ്സിയെക്കാൾ അത് അർഹിച്ച മറ്റാരുമില്ല. എന്റെ വിനീതമായ അഭിപ്രായത്തിൽ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. എന്തൊരു ഹംസഗാനമായിരുന്നു അത്.’-സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു.