അതിരുവിട്ട ആഹ്ളാദം; അർജൻ്റീനിയൻ ആരാധിക വസ്തം ഊരി, അഴിയെണ്ണേണ്ടി വന്നേക്കും – വീഡിയോ

0
27720

ദോഹ: വിജയാഘോഷങ്ങളുടെ നെറുകയിൽ ലോകം മുഴുവനുമുള്ള അര്‍ജന്റീന തിമിർതാടിയപ്പോൾ പല തരത്തിലുള്ള കോപ്രായങ്ങളും കാണേണ്ടി വന്നിട്ടുണ്ട്. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അർജന്റീന ആരാധകർ പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്‌ൽ സ്റ്റേഡിയത്തില്‍ ഒരു ആരാധിക നടത്തിയ ആഹ്ലാദപ്രകടനം കുറച്ച് അതിരു വിട്ടിരിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൊൺസാലോ മൊണ്ടിയിലിന്റെ പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്റീന എത്തിയപ്പോൾ ആവേശത്തോടെ ക്യാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി അർജന്റീനൻ ആരാധിക പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രമുഖ ആഗോള മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ കർശന നിയമങ്ങള്‍ ആരാധികയ്ക്ക് വിനയായിരിക്കുകയാണ്. രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം.

രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്.

അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷേ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്ന് നിർബന്ധമില്ല. ഏതായാലും വസ്ത്രം ഊരിയ സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക