സഊദി രാജകുമാരൻ ഫഹദ് ബിൻ തുർക്കി അന്തരിച്ചു

0
3264

റിയാദ്: സഊദി രാജകുടുംബാഗം ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് അൽ കബീർ രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജകുമാരന്റെ പേരിലുള്ള മയ്യത്ത് നിസ്കാരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസ്വർ നിസ്കാര ശേഷം നടക്കുമെന്നും റോയൽ കോർട്ട് കൂട്ടിച്ചേർത്തു.

“അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും പാപമോചനവും രാജകുമാരനു ലഭിക്കട്ടെയെന്നും അദ്ദേഹത്തെ സ്വർഗീയവകാശികളിൽ ഉൾപ്പെടുത്തട്ടെയെന്നും റോയൽ റോയൽ കോർട്ട് സന്ദേശത്തിൽ പ്രാർഥിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക