പോസ്റ്റൽ ഗതാഗതം ഉൾപ്പെടെ തപാൽ മേഖലയിൽ സഊദിവത്കരണം പ്രാബല്യത്തിൽ

0
1117

റിയാദ്: സഊദിയിൽ പോസ്റ്റൽ മേഖലയിൽ സ്വദേശിവത്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും “പോസ്റ്റൽ ജോലികളും പാഴ്സൽ ഗതാഗത സർവ്വീസും” സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതായി തൊഴിൽ സാമൂഹിക മന്ത്രാലയം പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ മേഖലകൾ സഊദിവത്കരണം നടപ്പാക്കുന്നതിനായി നേരത്തെ നൽകിയ സമയപരിധി അവസാനിച്ചതോടെയാണിത്. ആദ്യ ഘട്ടത്തിൽ, ക്ലീനർ, ചരക്ക്, അൺലോഡിംഗ് തൊഴിലാളികൾ ഒഴികെയുള്ള 14 പോസ്റ്റൽ തൊഴിലുകളിൽ 100 ശതമാനം ആണ് സ്വദേശിവത്കരണം.

പോസ്റ്റൽ സേവനങ്ങളും പാഴ്‌സൽ ഗതാഗതവും സഊദിവൽക്കരിക്കാനും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറി സേവനങ്ങൾ, പ്രാദേശിക, അന്തർദേശീയ പാഴ്‌സൽ ഗതാഗതം, എക്‌സ്പ്രസ് മെയിൽ പ്രവർത്തനങ്ങൾ, മെയിൽ, പാഴ്‌സൽ ഗതാഗത പ്രവർത്തനങ്ങൾ, പോസ്റ്റൽ പാഴ്സലുകൾ സ്വീകരിക്കുക, കൈമാറുക, മെയിൽറൂം മാനേജ്മെന്റ് സേവനങ്ങൾ നൽകൽ എന്നിവയിൽ ഉൾപ്പെടുന്ന ജോലികളും സ്വദേശിവത്കരണ മേഖലയിൽ ഉൾപ്പെടും.

“എക്‌സിക്യൂട്ടീവ് ഹെഡ്സ്” പ്രൊഫഷനുകളിൽ 100 ശതമാനം സ്വദേശിവൽക്കരണം, സീനിയർ മാനേജ്‌മെന്റിന്റെ ഒന്നാം തല സ്ഥാനങ്ങൾ 60 ശതമാനം എന്നിവ ഉൾപ്പെടുന്നു. ഇത് ഈ വർഷം ശവ്വാലിൽ പ്രാബല്യത്തിൽ വരും. എഴുപത് ശതമാനം വരുന്ന “സീനിയർ മാനേജ്മെന്റിന്റെ രണ്ടാം തലം” ഉൾപ്പെടെയുള്ള സഊദിവത്കരണം രണ്ടാം ഘട്ടം അടുത്ത ഹിജ്‌റ വർഷം റബീഉൽ അവ്വലിലും പ്രാബല്യത്തിൽ വരും. സഊദിവത്കരണം നടപ്പിലാക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക