റിയാദ്: സഊദി ഖത്തർ ഷട്ടിൽ ബസ് സർവിസ് ഈ മാസം 20 (ചൊവ്വാഴ്ച) വരെയുണ്ടാകുമെന്ന് സഊദി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.ഫിഫ ലോകകപ്പ് ഫുട്ബാൾ പ്രമാണിച്ച് സഊദി അതിർത്തിയിലെ ‘സൽവ’ക്കും ഖത്തറിലെ ‘അബു സംറ’ അതിർത്തിക്കും ഇടയിൽ ആരംഭിച്ചതാണ് ഈ സർവീസ്
ഖത്തറിലേക്ക് ലോകകപ്പ് മത്സരം കാണാൻ സഊദിയിൽനിന്ന് പോകുന്നവരുടെ സൗകര്യത്തിന് ഏർപ്പെടുത്തിയതാണ് ബസ് സർവിസ്. ടൂർണമെൻറിന് തൊട്ടുമുമ്പ് ആരംഭിച്ച ഷട്ടിൽ സർവിസ് ഇപ്പോഴും തുടരുകയാണ്. ഒരോ കാൽമണിക്കൂറിലുമുള്ള സർവിസ് ആളുകളുടെ സഞ്ചാരം എളുപ്പമാക്കുന്നുണ്ട്.
സേവനം ആവശ്യമുള്ളവർ collection.saptco.com.sa/woldcupserv എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.




