റിയാദ്: സഊദിയിൽ ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. ദമക് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന അസിർ അണ്ടർ 17 ലീഗിൽ മത്സരം അവസാനിച്ചതോടാനുബന്ധിച്ചാണ് സംഭവം. റഫറിക്ക് നേരെ ആക്രമണം നടത്തിയതോടൊപ്പം ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കളി സമനിലയിൽ (1-1) അവസാനിച്ചതോടെയാണ് ഇരുടീമുകളുടെയും കളിക്കാർ ഏറ്റുമുട്ടിയത്. രുവിഭാഗത്തെയും തമ്മിൽ പിന്തിരിപ്പിക്കാൻ സുരക്ഷാ പട്രോളിംഗ് സംഘവും കളിക്കാരെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസും ഗ്രൗണ്ടിൽ എത്തിയിരുന്നു.
തബൂക്കിലെ കിംഗ് ഖാലിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് റഫറിയെ കളിക്കാരിലൊരാൾ ആക്രമിച്ചത്. മൂന്നാം ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ അൽ ജുബൈലുമായുള്ള അൽ വതനി മത്സരത്തിനാണ് സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നത്. 1-1 ലായിരുന്ന കളിയിൽ റഫറി പെനാൽട്ടി പ്രഖ്യാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ملاعب #السعودية.. أحداث مؤسفةhttps://t.co/JCxyeivLkj pic.twitter.com/tIfOV08m4N
— أخبار 24 – رياضة (@akhbaar24sports) December 17, 2022




