റിയാദ്: അവധിയിൽ നാട്ടിൽ പോയ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി.
മക്കരപ്പറംബ് വറ്റലൂർ മേക്കുളംബിലെ വിളഞ്ഞിപ്പുലാൻ അബ്ദുൽ മജീദ് (50) ആണ് മരിച്ചത്. റിയാദിൽ ബഖാല നടത്തുകയായിരുന്നു അബ്ദുൽ മജീദ്.
ഭാര്യ: ഖമറുന്നീസ. മക്കൾ: മാജിദ ഷഹനാസ്, സിത്താര ജാസ്മിൻ, മെഹ്രിൻ. മരുമക്കൾ: ശിഹാബുദ്ദീൻ കോട്ടക്കൽ, ജാഫർ കടുങ്ങപുരം, സഹോദരങ്ങൾ: ഹാരിസ് ബാബു, ഹസീന, അഫീഫ.