മലയാളി റിയാദിൽ നിര്യാതനായി

0
2692

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി.മുണ്ടക്കയം വണ്ടൻപതാൽ വേലിക്കകത്ത്
മൻജേഷ് ഏബ്രഹാം (45) ആണ് മരിച്ചത്. റിയാദിൽ സിറ്റി സിമെന്റ്‌സ് കമ്പനിയിൽ പർച്ചേസിംഗ് ഓഫീസറായിരുന്നു.

മൃതദേഹം 18 ന് നാട്ടിലെത്തിച്ച് 19 ന് വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. 

തങ്കച്ചൻ കെ. കുറിയാക്കോസിന്റെയും (റിട്ട. ടെലികോം) മോളിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: പരുത്തുംപാറ പുളിമൂട്ടിൽ ജിൻസി തോമസ് (യു.കെ). മക്കൾ: ഹെബ, ഹന്ന. സഹോദരൻ ഷൈജേഷ്.