മെസ്സിയെ അടുത്തു കണ്ടെത്തിന്റെ സന്തോഷത്തിൽ മലയാളി വിദ്യാർത്ഥിനി

0
3281

ദോഹ: ലോകകപ്പ് അർജന്റീന–ക്രൊയേഷ്യ
സെമി ഫൈനലിൽ അർജന്റീന ടീമിനെ അനുഗമിക്കാനും സൂപ്പർ താരം ലയണൽ മെസ്സിയെ അടുത്തു കണ്ടെത്തിന്റെയും സന്തോഷത്തിലാണ് മലയാളിയായ അമാന ഫാത്തിമ സാജിദ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ എംഇഎസ് ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അമാന. തൃശൂർ ചാവക്കാട് സ്വദേശി എൻ.ടി. സാജിദിന്റെയും സോയയുടെയും മകളാണ്. അമാനയുടെ മൂത്ത സഹോദരൻ മുഹമ്മദ് അയാൻ സാജിദ്‌ പോർച്ചുഗൽ– മൊറോക്കോ ക്വാർട്ടൽ ഫൈനൽ മത്സരത്തിൽ മൊറോക്കോ ടീമിനൊപ്പം ഉണ്ടായിരുന്നു.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇരുവർക്കും ഫിഫ ലോക കപ്പിൽ അവസരം ലഭിച്ചത്. പിതാവ് സാജിദ്‌ ഖത്തറിലെ സുപ്രീം കമ്മിറ്റിയുടെ ദോഹ പോർട്ട് റീഡെവലപ്മെന്റ് പ്രോജക്ടിലാണ് സേവനമനുഷ്ഠിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക