ബ്രിട്ടനില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

0
4433

ലണ്ടൻ: ബ്രിട്ടനില്‍ മലയാളി നഴ്സും കുട്ടികളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ കെറ്ററിംങ്ങിലാണ് ദാരുണ സംഭവം. കണ്ണൂര്‍ സ്വദേശികളായ കുടുംബത്തിലെ മലയാളി നഴ്സും കുട്ടികളുമാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ 52 കാരനായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ ആണ്. കെറ്ററിങ് ജനറല്‍ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട യുവതി. നാലും ആറും വയസാണ് കുട്ടികള്‍ക്ക്. ഒരു വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടികളെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തത്കാലം മാറ്റാരിലേക്കും നീട്ടേണ്ട ആവശ്യമില്ലെന്നാണ് പോലീസ് എടുത്ത നിലപാടെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ്മ പുറത്ത് വിട്ടിട്ടില്ല. മലയാളി കുടുംബത്തിലെ ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളികൾ.