ദോഹ: ലോകകപ്പ് ഫൈനൽ മൽസരത്തിന് മുന്നോടിയായുള്ള പ്രീ-മാച്ച് ഷോയിൽ അഥിതിയായി ഷാരൂഖ് ഖാനും പങ്കെടുക്കുമെന്ന് റിപ്പോർട്ട്.
ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോയിലായിരിക്കും താരത്തിന്റെ സാന്നിധ്യം.
സ്പോർട്സ്18 ചാനൽ സ്റ്റുഡിയോക്ക് അകത്ത് പ്രീ-മാച്ച് ചർച്ചകളിലാണ് ഷാരൂഖ് ഖാൻ പങ്കെടുക്കുക. വേദിയിൽ താരത്തിന്റെ പുതിയ ചിത്രം ‘പത്താന്റെ’ പ്രമോഷനും ലക്ഷ്യമിടുന്നുണ്ട്.
നേരത്തെ ബോളിവുഡ് നായിക ദീപിക പദുക്കോൺ ലോകകപ്പ് ഫൈനൽ വേദിയിൽ ഔദ്യോഗിക അതിഥിയായി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ട്രോഫിയുടെ അനാവരണത്തിനാണ് താരം വേദിയിലെത്തുക.