ഹുറൂബ്കാരുടെ തനാസിൽ മാറ്റത്തിന് സമയപരിധി; 15 ദിവസത്തിനകം മറ്റൊരു സ്പോൺസറിലേക്ക് മാറണം

0
2368

റിയാദ്: ഹുറൂബ് ആയവരുടെ ട്രാൻസ്ഫർ നടപടികൾ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച് 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ സമയപരിധിക്കുള്ളിൽ താനാസിൽ മാറ്റം പരാജയപ്പെടുകയാണെങ്കിൽ, തൊഴിലാളിയുടെ സിസ്റ്റം സ്റാറ്റസ് നില ഹുറൂബ് ആയി തന്നെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹുറൂബ് ആക്കിയ തൊഴിലാളികളെ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള തൊഴിൽ നിയമ ചട്ടങ്ങളിലെ പുതിയ അപ്‌ഡേറ്റുകളുടെ ഭാഗമാണിത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അത്തരം തൊഴിലാളികളുടെ സേവനങ്ങൾ തൊഴിലുടമകൾക്ക് അവരുടെ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അനുവാദമുണ്ട്. ഈ തൊഴിലാളികളുടെ ഫീസ് കുടിശ്ശിക പുതിയ തൊഴിലുടമയ്ക്ക് കൈമാറും. തൊഴിലാളിയുടെ സേവനങ്ങൾ പുതിയ തൊഴിലുടമയിലേക്ക് കൈമാറും. തൊഴിലുടമ ഇക്കാര്യം സമ്മതിച്ചിരിക്കണമെന്ന് മന്ത്രാലയ വക്താവ് സഅദ് അൽ ഹമ്മദ് പറഞ്ഞു. സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിക്ക് ഹാജരാകാത്ത വിദേശ തൊഴിലാളികളെ സംബന്ധിച്ച ചട്ടങ്ങളും നടപടിക്രമങ്ങളും മന്ത്രാലയം പരിഷ്കരിച്ചതായി പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അൽ ഹമ്മദ് പറഞ്ഞു.

“തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കരാർ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ പരിഷ്‌കരണങ്ങൾ. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും കരാർ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. തൊഴിലാളിയുടെ ഡാറ്റ സ്ഥാപനവുമായി വിഛേദിക്കുന്നതിനുള്ള കാര്യങ്ങളിലും മന്ത്രാലയം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, തൊഴിലാളിയുടെ അസാന്നിധ്യം കാരണം തൊഴിൽ ദാതാവ് കരാർ ബന്ധം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന സമർപ്പിക്കുന്ന സാഹചര്യത്തിൽ മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിൽ അവന്റെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു” എന്നതായിരിക്കും. അത്തരം സന്ദർഭങ്ങളിൽ, നിലവിലെ തൊഴിലുടമ തൊഴിലാളിക്ക് ഒരു ബാധ്യതയും വഹിക്കേണ്ടിയും വരില്ല.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഊദി തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്തുന്നതിനും വേതന സംരക്ഷണ നിയമം, കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭം തുടങ്ങിയ നിരവധി പദ്ധതികളിലൂടെ മന്ത്രാലയം ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം

തൊഴിലുടമയുടെ ആവശ്യമില്ലാതെ നാല് ഘട്ടങ്ങളിൽ ഹുറൂബ് നീക്കൽ, ഘട്ടങ്ങളും നടപടിക്രമങ്ങളും അറിയാം

ഹുറൂബ് ആക്കാൻ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഹുറൂബ് ഒഴിവാക്കാനുള്ള സംവിധാനം വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം