ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനു നാളെ കൊടിയേറും; വെടിക്കെട്ടിനാൽ ആകാശത്ത് വർണ്ണ വിസ്മയം തീർക്കും

0
1076

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷന് നാളെ തുടക്കം. നാളെ മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും.
രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും.

ജെബിആർ ബീച്ചിൽ നടക്കാൻ പോകുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. നാളെ രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട്. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് അരങ്ങേരും.

ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു.

ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാം. എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്‌ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താം.

എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ തുടങ്ങും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത.