പ്രവാസി യുവാവ് സഊദിയിലേക്ക് തിരിച്ചു വരാനിരിക്കെ തേങ്ങ തലയിൽ വീണ് ദാരുണമായി മരണപ്പെട്ടു

0
6667

അത്തോളി: സഊദി പ്രവാസിയായ യുവാവ് ലീവ് കഴിഞ്ഞു തിരിച്ചു വരാനിരിക്കെ തേങ്ങ തലയിൽ വീണ് ദാരുണമായി മരണപ്പെട്ടു. സഊദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന അത്തോളി കൊങ്ങന്നൂർമുനീർ പുനത്തിൽ പുറായിൽ (49) ആണ് നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെ അപ്രതീക്ഷിത മരണം സംഭവിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞദിവസം വൈകീട്ട്‌ വീട്ടിലേക്ക് ബൈക്കിൽ പോകുന്ന സമയത്ത് വഴിയരികിലെ തെങ്ങിൽ നിന്ന് കരിക്ക് തലയില്‍ വീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം.

അത്തോളിയൻസ്‌ ഇൻ കെ എസ്‌ എ (AKSA) ഹായിൽ പ്രവിശ്യയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. സൗമ്യനും സ്നേഹസമ്പന്നനുമായ മുനീറിന്റെ അപ്രതീക്ഷിതമായ ദാരുണ മരണം മരണം നാടിനെയും നാട്ടുകാരേയും സഊദിയിലെ പ്രവാസി സുഹൃത്തുക്കളേയും ദുഃഖത്തിലാഴ്ത്തി. മയ്യത്ത് ഇന്ന് വൈകീട്ട്‌ മൂന്ന് മണിയോടെ കൊങ്ങന്നൂർ ബദ്ർ ജുമാമസ്ജിദിൽ ഖബറടക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക