മനാമ: ബഹ്‌റൈനിൽ ദേശീയ ദിനത്തോടനുബന്ധിച്ച് ഗവണ്മെന്റ് ഓഫീസുകൾ ഉൾപ്പെടെ കൂട്ട അവധി പ്രഖ്യാപിച്ചു. ഗവണ്മെന്റ് ഓഫീസുകൾ ഉൾപ്പെടെ രാജ്യത്താകമാനം ഗവണ്മെന്റ് തലത്തിൽ പൊതു അവധി പ്രഖ്യാപിച്ചതോടെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളും താത്കാലികമായി തടയപ്പെടും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ മാസം 16 മുതൽ 19 വരെ രാജ്യത്തെ ഗവണ്മെന്റ് ഓഫീസുകളും ബന്ധപ്പെട്ട ഏജൻസികളും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഗവണ്മെന്റ് ഓഫീസുകൾ അടക്കുന്നതോടെ ബഹ്‌റൈൻ വിസ നടപടികളും തടസപ്പെടും. ബഹ്‌റൈനിലേക്ക് വിസിറ്റ് വിസകളിലും മറ്റു വിസകളിലുമായി പോകാനായി തയ്യാറെടുക്കുന്നവർ ഇക്കാര്യങ്ങൾ ഓർമ്മിക്കുന്നത് നന്നാകും.
നിലവിൽ സഊദിയിൽ മൾട്ടിപ്പിൾ സന്ദർശന വിസയിൽ കഴിയുന്ന നൂറുകണക്കിന് പ്രവാസി കുടുംബങ്ങളാണ് ദിനേന ബഹ്‌റൈനിൽ പോയി മടങ്ങി വരുന്നത്. മൾട്ടിപ്പിൾ കുടുംബ സന്ദർശന വിസ പുതുക്കിയെടുക്കാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം എന്ന നിലക്കാണ് ഇവർ ബഹ്‌റൈനിൽ പോയി മടങ്ങുന്നത്. എന്നാൽ, സഊദി മൾട്ടി കുടുംബ വിസകളിൽ ഉള്ളവർക്ക് ബഹറൈനിലേക്ക് കടക്കണമെങ്കിൽ അപ്രൂവ്ട് വിസ കൈവശം ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ, കോസ്‌വേയിൽ നിന്ന് എമിഗ്റേഷൻ വിഭാഗം കടത്തി വിടൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ ഇത് എടുക്കാമെങ്കിലും പലപ്പോഴും നിരസിക്കപ്പെടാറാണ് പതിവ്. ഒരിക്കൽ നിരസിച്ചാൽ പിന്നീട് ഒരു മാസം കഴിഞ്ഞേ മറ്റൊരു റിക്വസ്റ്റ് നൽകാൻ സാധിക്കൂ. അതിനാൽ ബഹുഭൂരിഭാഗം കുടുംബങ്ങളും ബഹ്‌റൈനിലെ അംഗീകൃത ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് വിസ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ കൂട്ട അവധി ദിനങ്ങൾ വരുന്നതിനാൽ വിസ ലഭ്യമാകാൻ താമസം എടുക്കുമെന്ന് ബഹ്‌റൈനിലെ ട്രാവൽ ഏജൻസികൾ അറിയിച്ചു. വിസ തീരാൻ ആയവർ അവസാന സമയത്തേക്ക് കാത്ത് നിൽക്കാതെ കാര്യങ്ങൾ ചെയ്യണമെന്ന് ഏജൻസികൾ പറയുന്നു.
അതേസമയം, ഈ മാസം 16 മുതൽ 19 വരെ ബഹ്‌റൈനിൽ പോകുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് സഊദിയിലെ മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്ക് നിർദേശം നൽകി. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ കടുത്ത ട്രാഫിക് ഉണ്ടാകുന്നതും മുൻകാലങ്ങളിൽ ഉണ്ടായ സുന്നി ശീഈ സംഘട്ടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിർദേശം നൽകുന്നത്. സഊദിയിൽ നിന്നു പോകുന്നവർ ഈ ദിവസങ്ങളിൽ യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും സന്ദേശങ്ങളിൽ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക