യു.എ.ഇയിൽ സന്ദർശക വിസയിൽ വരുന്നവർ ശ്രദ്ധിക്കുക! വിസ മാറണമെങ്കിൽ രാജ്യം വിടണം

0
5225

ദുബൈ: യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് വിസ മാറണമെങ്കിൽ ഇനി മുതൽ രാജ്യത്തിന് പുറത്തേക്ക് പോകണം. രാജ്യത്തിനുള്ളിൽ നിന്ന്​ തന്നെ വിസ മാറാമെന്ന നിയമം ഇനി മുതൽ ലഭ്യമാകില്ല. പുതിയ നിർദേശം ഷാർജ, അബൂദബി എമിറേറ്റുകളിൽ  പ്രാബല്യത്തിൽ വന്നു​.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ, ദുബൈയിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല. ദുബൈയുടെ വിസിറ്റ്​ വിസയുള്ളവർക്ക്​ ഇവിടെ നിന്നുകൊണ്ട്​ തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന്​ മുകളിൽ ചെലവാകും.

ഇതോടെ​ വിസ പുതുക്കണമെങ്കിലോ മറ്റ്​ വിസയിലേക്ക്​ മാറണമെങ്കിലോ രാജ്യം വിടണം (എക്സിറ്റ്​ അടിക്കണം). രാജ്യത്ത് വെച്ച് തന്നെ പുതിയ വിസ അടിക്കാമെന്ന സംവിധാനം ഒഴിവാക്കുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന്​ പുറത്തുപോയി എക്സിറ്റ്​ അടിച്ച്​ തിരികെയെത്തി വിസ പുതുക്കേണ്ടി വരും.

വിസിറ്റ്​ വിസയിലുള്ളവർ അധികവും യു.എ.ഇയിൽ നിന്നുകൊണ്ട്​ തന്നെ അധിക തുക നൽകിയാണ് വിസ പുതുക്കിയിരുന്നത്. ഇത്​ പ്രവാസികൾ അടക്കമുള്ളവർക്ക്​ ഏറെ ഉപകാരപ്രദമായിരുന്നു. ഈ സംവിധാനമാണ് ഇനി മുതൽ ലഭ്യമാക്കാതെ വരുന്നത്. ദുബൈയുടെ വിസിറ്റ്​ വിസയുള്ളവർക്ക്​ ഇവിടെ നിന്നുകൊണ്ട്​ തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന്​ മുകളിൽ ചെലവാകും

കൊവിഡ്​ കാലത്തിന്​ മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കൊവിഡ്​ എത്തിയതോടെ ഈ നിയമത്തിൽ ഇളവ്​ നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം നടപ്പാക്കുകയാണ്​. അതേസമയം, താമസ വിസക്കാർക്ക്​ ഇത്​ ബാധകമല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക