ജിദ്ദ: ജിദ്ദയിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ അറിയിച്ചു.
എന്നാല്‍ കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പ്രാധാനാധ്യാപകര്‍ നല്‍കിയ ഷെഡ്യൂള്‍ പ്രകാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. സാധാരണ കാലാവസ്ഥയാണെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും ഫീ കൗണ്ടറുകളും പ്രവര്‍ത്തിക്കും. മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കണക്കിലെടുത്ത് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




