മക്ക: ഖമിസ് മുഷൈത്തിലെ പ്രധാന പള്ളി (മസ്ജിദ് ജാമിഉൽ കബീർ) യിലെ ഇമാം ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹവാഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏകദേശം 40 വർഷത്തോളം ഖമിസ് മുഷൈത്തിലെ മസ്ജിദ് ജാമിഉൽ കബീർ ഇമാമും പ്രബോധകനുമായി തുടർന്ന ശൈഖ് അൽ ഹവാഷി പിന്നീട് മക്കയിലേക്ക് താമസം മാറ്റുകയായിരുന്നു. നാളെ ഞായറാഴ്ച അസർ നമസ്‌കാരത്തിന് ശേഷം മക്ക അൽയിലെ ഹറം മസ്ജിദിൽ മയ്യത്ത് നിസ്കാരം നടക്കും.




