ഗൾഫ് ഉൾപ്പെടെ വിദേശങ്ങളിലേക്ക് പോകുന്നവർക്ക് നോർക്കയുടെ പ്രത്യേക അറിയിപ്പ്

0
2804

തിരുവനന്തപുരം: ഗൾഫ് ഉൾപ്പെടെ വിദേശങ്ങളിലേക്ക് പോകുന്നവർക്ക് നോർക്കയുടെ പ്രത്യേക അറിയിപ്പ്. വിദേശങ്ങളിൽ ജോലി അന്വേഷിച്ച് പോകുന്നവർ കെണിയിൽ പെടുന്നത് വ്യാപകമായതോടെയാണ് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലെ നോർക്ക റൂട്ട്സ് മുന്നറിയിപ്പ് നൽകുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തേയ്ക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രമേ പോകാവൂ എന്ന് നോര്‍ക്കാ അധികൃതര്‍ അറിയിച്ചു. പോകും മുന്‍പ് തൊഴില്‍ദാതാവിനെക്കുറിച്ചും, ഓഫര്‍ ലെറ്റര്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചും കൃത്യമായ അറിവുണ്ടായിരിക്കുകയും വേണമെന്നും നോർക്ക ആവശ്യപ്പെട്ടു.

സമീപ കാലത്തായി നിരവധി പേരാണ് തൊഴിൽ തട്ടിപ്പുകളിൽ കുടുങ്ങി ഗൾഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും കുടുങ്ങുന്നത്. ഇവരിൽ പലരും വ്യക്തമായ തൊഴിൽ കരാറോ ഓഫർ ലറ്ററുകളോ പോലും ഇല്ലാതെ വിമാനം കയറുന്നവരാണ്. ഗൾഫിൽ സഊദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും ഇത്തരത്തിൽ ആളുകൾ വ്യക്തമായ ധാരണകൾ ഇല്ലാതെ തൊഴിലിനായി എത്തുന്നുണ്ട്. ഇത് തടയുന്നതിന് ഒരു പരിധി വരെ നോർക്കയുടെ മുന്നറിയിപ്പ് സഹായകരമാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക