ജോലി ആവശ്യപ്പെട്ട് പ്രതിഷേധവുമായി സ്വദേശി വനിതകള്‍

0
2551

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ആവശ്യപ്പെട്ട് സ്വദേശി വനിതകളുടെ പ്രതിഷേധം. ഇംഗ്ലീഷ് ഭാഷാ ബിരുദധാരികളായ ഒരുകൂട്ടം യുവതികളാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ നടത്തിയത്. തങ്ങള്‍ക്ക് അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ഇവര്‍ പ്രതിഷേധത്തിനിടെ ഉയര്‍ത്തിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് സര്‍കലാശാലയുടെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും രാജ്യത്തെ മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നും ഇംഗീഷ് ഭാഷയില്‍ ബിരുദം നേടിയവരാണ് തങ്ങളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജോലിക്കായി തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങളും പരീക്ഷകളും നടത്തിയെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് തങ്ങളുടെ അപേക്ഷകള്‍ തള്ളുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക