സഊദിയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ

0
1289

റിയാദ്: സഊദി അറേബ്യയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. ഇതോടെ രാജ്യത്തുടനീളമുള്ള രജിസ്റ്റർ ചെയ്ത ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം 8,531 ആയി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ വടക്കൻ അതിർത്തിയിൽ 15, തബൂക്കിൽ 13, ഹാഇലിൽ 10, അൽ-ജൗഫിൽ ഒമ്പത്, അൽ-ഖസീമിൽ അഞ്ച്, റിയാദിലും അസീറിലും നാല് വീതം, മദീനയിലും അൽ-ബാഹയിലും മൂന്ന് വീതവും മക്കയിൽ ഒന്നും കേന്ദ്രങ്ങളാണ് പുതുതായി പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന് സഊദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് അതോറിറ്റി (എസ്.സി.ടി.എച്ച്) അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരം പുരാവസ്തു, ചരിത്ര കേന്ദ്രങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവരെ അറിയിച്ച് രേഖപ്പെടുത്താനും സംരക്ഷിക്കാനും രാജ്യത്തെ മുഴുവനാളുകളുടെയും സഹകരണം ഹെറിറ്റേജ് കമീഷൻ അഭ്യർഥിച്ചു. ശ്രദ്ധയിൽപ്പെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ ‘ബലാഗ്’ എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു. ദേശീയ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ അവബോധത്തെയും അത് സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള അവരുടെ പങ്കിനെയും താല്പര്യത്തേയും അതോറിറ്റി അഭിനന്ദിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക