ഇന്നു മുതൽ ഹയ്യ കാർഡും ടിക്കറ്റും ഇല്ലെങ്കിലും ഖത്തറിലേക്ക് വരാൻ ജി സി സി പൗരൻമാർക്കും താമസക്കാർക്കും അനുമതി

0
1916

ദോഹ: ഇന്നു മുതൽ ഹയ്യ കാർഡ് ഇല്ലെങ്കിലും ടിക്കറ്റ് ഇല്ലെങ്കിലും ഖത്തറിലേക്ക് വരാൻ ജി.സി.സി പൗരൻമാർക്കും താമസക്കാർക്കും അനുമതി നൽകിയതായി
ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, ഫുട്‌ബോൾ മത്സരം കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണ്. മാച്ച് ടിക്കറ്റുകൾ കൈവശമുള്ളവർ ഹയ്യ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യണം. 

ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്. വിമാനതാവളങ്ങൾ വഴിയും രാജ്യത്തേക്ക് വരാം. കര അതിർത്തി വഴി എല്ലാ യാത്രക്കാർക്കും സാധാരണ സാഹചര്യങ്ങളിലെന്നപോലെ ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കും. സ്വകാര്യ വാഹനങ്ങൾ വഴിയും നേരിട്ട് ഖത്തറിലേക്ക് വരാം. 

സ്വകാര്യ വാഹനങ്ങളുമായി ലാൻഡ് പോർട്ടുകളിലൂടെ വരുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഡിസംബർ 8 മുതലാണ് രാജ്യത്ത് പ്രവേശിക്കാനാകുക.
സ്വകാര്യവാഹനങ്ങൾ വഴി വരുന്നവർ 12 മണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യണം എന്ന മാനദണ്ഡം അനുസരിച്ചാണ് ഇത് ഡിസംബർ എട്ടുമുതൽ പ്രാവർത്തികമാകുക. വാഹന പ്രവേശന പെർമിറ്റ് ഫീസിന് പണം നൽകേണ്ടതില്ല.