ആരുണ്ട് ഈ സാഹസികത ഏറ്റെടുക്കാൻ……..; ലോകത്തെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ നടന്നു കയറി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ, അതും വെറും അര മണിക്കൂർ കൊണ്ട്

0
2259

ദുബൈ: സാഹസിക കായിക പ്രകടനങ്ങൾക്കൊണ്ട് അദ്ഭുതം തീർക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും (ഫസാ) ബുർജ് ഖലീഫ നടന്നു കയറി. ദുബായ് ഫിറ്റ്നസ് ചാലഞ്ച് സമാപിച്ചെങ്കിലും കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാൻ വീണ്ടും വെല്ലുവിളിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുർജ് ഖലീഫയുടെ 160 നിലകൾ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് കീഴടക്കിയത്. ബുർജ് ഖലീഫ ചാലഞ്ച് എന്നു പേരിട്ട പ്രകടനത്തിന്റെ മുന്നൊരുക്കം ഫസാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഈ നടന്നു കയറ്റത്തിൽ 710 കാലറിയാണ് എരിഞ്ഞില്ലാതായത്.

കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. എന്നും സാഹസികത ഇഷ്ടപ്പെടുന്ന ഹംദാൻ സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കാണാം 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക