റിയാദ്: കിഴക്കൻ പ്രവിശ്യയിൽ സഊദി അറേബ്യ രണ്ട് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയിൽ പാരമ്പര്യേതര പ്രകൃതി വാതകത്തിന്റെ രണ്ട് പാടങ്ങൾ കണ്ടെത്താൻ സഊദി അരാംകോയ്ക്ക് കഴിഞ്ഞു. ഹോഫൂഫ് നഗരത്തിന് 142 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഘവാർ ഫീൽഡിന് തെക്കുപടിഞ്ഞാറായി ‘അവ്താദ്’ എന്ന പാരമ്പര്യേതര പ്രകൃതി വാതക പാടം കണ്ടെത്തി. ദഹ്‌റാൻ നഗരത്തിന് 230 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ‘അൽ-ദഹ്ന’ പാരമ്പര്യേതര പ്രകൃതി വാതക പാടവും കണ്ടെത്തിയാതായി അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രകൃതിവാതക ശേഖരം ശക്തിപ്പെടുത്തുന്നതിലാണ് ഈ കണ്ടെത്തലുകളുടെ പ്രാധാന്യം. ഇത് രാജ്യത്തിന്റെ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനും ദ്രവ ഇന്ധന സ്ഥാനചലന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്നുവെന്ന് അബ്ദുൾ അസീസ് രാജകുമാരൻ പറഞ്ഞു.