ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസിക്ക് പുതിയ നേതൃത്വം

ജിദ്ദ: ‘കെഎംസിസി യിൽ അംഗമാവുക, പ്രവാസത്തിന്റെ നമ്പമയാവുക’ എന്ന ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കാം പയിനിന്റെ  ഭാഗമായി ബാഗ്ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി സമ്മേളനം ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ എം സി സി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കഴിഞ്ഞ ആറര വർഷക്കാലത്തെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് കൂളത്തും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷബീർ അലി കോഴിക്കോടും അവതരിപ്പിച്ചു. സാധാരണക്കാരായ കെ എം സി സി പ്രവർത്തകർക്ക് ചെറിയ വരുമാന മാർഗ്ഗം എന്ന ഉദ്ദേശ്യത്തോടെ 2016-ൽ തുടക്കം കുറിച്ച ‘ഫൈബർ ജിദ്ദ’ യെപ്പറ്റി ഫൈബർ ചെയർമാൻ അബു കട്ടുപ്പാറ വിശദീകരിച്ചു.

തുടർന്ന് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്‌മദ് പാളയാട്ട് റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. സയ്യിദ് ഉബൈദുള്ള തങ്ങൾ, സാബിൽ മമ്പാട് എന്നിവർ നിരീക്ഷകരുമായിരുന്നു. ആഖിഫ് അബ്ദുള്ള ഖിറാഅത്ത് നടത്തി.
മുഹമ്മദ് റഫീഖ് കൂളത്ത് സ്വാഗതവും ഖാലിദ് പാളയാട്ട് നന്ദിയും പറഞ്ഞു.
സഊദി കെഎംസിസി നാഷണൽ കമ്മിറ്റി മെമ്പർ നാസർ വെളിയംകോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുസ്‌ലിയാരങ്ങാടി, മജീദ് പുകയൂർ എന്നിവർ സംബന്ധിച്ചു.

പുതിയ ഭാരവാഹികൾ:
പ്രസിഡൻ്റ്: നാണി ഇസ്ഹാഖ് മാസ്റ്റർ കോട്ടക്കൽ. വൈസ് പ്രസിഡൻ്റുമാർ: അബു കട്ടുപ്പാറ, മുഹമ്മദ് റഫീഖ് കൂളത്ത്, ഷബീർ അലി കോഴിക്കോട്, സ്വാലിഹ് മാസ്റ്റർ വേങ്ങര, റസാഖ് പുൽപ്പറ്റ, മുഹമ്മദ് പെരിമ്പിലായി, നാസർ കാട്ടിപ്പരുത്തി       ജനറൽ സെക്രട്ടറി: ഖാലിദ് പാളയാട്ട്.  സെക്രട്ടറിമാർ: നിഷാം അലി, മുജീബ് മുതുവല്ലൂർ, ഫിറോസ് പരതക്കാട്, ആബിദ് പട്ടാമ്പി, ജാഫർ വെന്നിയൂർ, ഹംസക്കുട്ടി കാവിൽ, ജംഷി ബാവ കാരിട്രഷറർ: അഡ്വ. ആഫിൽ പാലംപടിയൻഉപദേശക സമിതി ചെയർമാൻ: ടി. കെ അബ്ദുറഹിമാൻ