പരിക്കേറ്റ് ചികിത്സയിലായിരുന്ന സഊദി ഫുട്‌ബോള്‍ താരം യാസിര്‍ അല്‍ശഹ്‌റാനി ആശുപത്രി വിട്ടു

0
1045

റിയാദ്: ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഊദി ഫുട്‌ബോള്‍ താരം യാസിര്‍ അല്‍ശഹ്‌റാനി ആശുപത്രി വിട്ടതായി സൗദി ഫുട്‌ബോള്‍ ടീം അറിയിച്ചു.

ലോകകപ്പില്‍ സഊദി , അര്‍ജന്റീന മത്സരത്തിനിടെയാണ് ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ഉവൈസുമായി ശക്തമായി കൂട്ടിയിടിച്ച് യാസിര്‍ അല്‍ശഹ്‌റാനിക്ക് പരിക്കേറ്റത്. ദോഹ ഹമദ് ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ റിയാദില്‍ എത്തിച്ച യാസിര്‍ അല്‍ശഹ്‌റാനിക്ക് പിന്നീട് ശസ്ത്രക്രിയ നടത്തിയിരുന്നു. യാസിര്‍ അല്‍ശഹ്‌റാനിയുടെ മുഖത്തെ അസ്ഥിയില്‍ പൊട്ടലുള്ളതായി പരിശോധനയില്‍ വ്യക്തമായിരുന്നു

യാസിര്‍ അല്‍ശഹ്‌റാനിയെ ദിവസേനയുള്ള മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കുമെന്നും സൗദി ഫുട്‌ബോള്‍ ടീം പറഞ്ഞു.