റിയാദ്: കിസ്റ്റ്യാനൊ റൊണാള്‍ഡൊ സൗദി ഫുട്‌ബോള്‍ ലീഗില്‍ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.
സ്പാനിഷ് പത്രമായ “മാർക്ക” യാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്. റൊണാള്‍ഡോയെ കിട്ടാന്‍ അൽ നസ്ർ ശ്രമം തുടങ്ങി. ഒരു സീസണിന് 20 കോടി പൗണ്ടാണ് (1950 കോടി രൂപ) അന്നസ്ര്‍ വാഗ്ദാനം ചെയ്യുന്നതെന്നും പരസ്യം സംബന്ധിച്ച തര്‍ക്കമാണ് പരിഹരിക്കാനുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
37 കാരനായ റോണാൾഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു.
ലോകക്കപ്പിനു ശേഷം റൊണാൾഡോ സൗദി ക്ലബ്ബിൽ ചേർന്നാൽ അത് അറബ് ഫുട്ബോളിനു തന്നെ വലിയ മുതൽക്കൂട്ടായി മാറും. റിയാദ് ആസ്ഥാനമാക്കി 1955 ൽ രൂപീകരിച്ച ക്ലബാണ് അൽ നസ്ർ.
സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് 35 കോടി യൂറോയുടെ വാഗ്ദാനമുണ്ടെന്ന് നേരത്തെ അഭിമുഖത്തില്‍ റൊണാള്‍ഡൊ വെളിപ്പെടുത്തിയിരുന്നു.