റിയാദ് സീസൺ; സന്ദർശകരുടെ എണ്ണം 5 ദശലക്ഷത്തിൽ എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി

0
690

റിയാദ്: 5 ദശലക്ഷം ആളുകൾ റിയാദ് സീസൺ 2022ൽ എത്തിയതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി മേധാവി തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.

സീസണിലെ വിനോദ മേഖലകൾ, വിവിധ പരിപാടികൾ, ഗെയിമുകൾ, റസ്റ്ററന്റുകൾ, കഫേകൾ, പാർട്ടികൾ, നാടകങ്ങൾ, രാജ്യാന്തര പ്രദർശനങ്ങൾ, നാടകങ്ങൾ, സംഗീതക്കച്ചേരികൾ, വമ്പിച്ച ഷോകൾ തുടങ്ങിയ മേഖലകളിലെ അസാധാരണമായ അനുഭവങ്ങൾ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദർശകരെ ആകർഷിച്ചു.

സീസൺ അതിന്റെ സന്ദർശകർക്കായി അൽ സുവൈദി പാർക്കിലെ കൾച്ചേഴ്സ് ഫെസ്റ്റിവൽ, ഫെരാരി ഫെസ്റ്റിവൽ, ഫാൻ ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ നിരവധി ഉത്സവങ്ങളും സംഘടിപ്പിച്ചു.

സന്ദർശകർക്ക് ഭാവനയുടെയും ആവേശത്തിന്റെയും അന്തരീക്ഷം പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ആനിമേഷൻ നഗരമായ “അനിമേഷൻ ടൗൺ” ഏരിയയും, അടുത്തിടെ തുറന്ന് സന്ദർശകർക്ക് അസാധാരണമായ വിനോദാനുഭവം നൽകുന്ന “ലിറ്റിൽ റിയാദ്” ഏരിയയും ഈ വർഷത്തെ സീസണിൽ ഒരുക്കിരുന്നു.