റിയാദ്: കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ പല പ്രദേശങ്ങളിലെയും റോഡ് ഉപയോക്താക്കൾക്ക് റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന വിവിധ മുന്നറിയിപ്പുകൾ നൽകി. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും ആഹ്വാനമുണ്ട്. പലയിടങ്ങളിലും റോഡുകൾ അടച്ചിടും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ മദീന അൽ മുനവ്വറ മേഖലയിലെ അൽ-അഖൽ, അൽ-ഹനകിയ, അൽ-മഹ്ദ്, വാദി അൽ-ഫറ’, അൽ-യാത്മ റോഡുകളിൽ ഇടത്തരം മുതൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും ദൂരക്കാഴ്ചയെയും ബാധിച്ചിട്ടുണ്ട്.
തബൂക്ക് മേഖലയിലെ റോഡ് ഉപഭോക്താക്കൾക്കും മുന്നറിയിപ്പുണ്ട്. അൽ-ബിദ – ഹഖ്ൽ – നിയോം ശർമ്മ പ്രദേശങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടയാണ് കാലാവസ്ഥ വ്യതിയാനം. എല്ലാവരും സുരക്ഷിതരായിരിക്കാൻ വേണ്ടി ആഹ്വാനമുണ്ട്. അൽ-ജൗഫ് മേഖലയിലെ അബു അജ്‌റം – അൽ-ഖുറയ്യത്ത് – തബർജാൽ റോഡ് ഉപയോക്താക്കൾക്ക്, കാഴ്ചയെ ബാധിക്കുന്ന മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
വാദി അൽ ഖുഷൈബയുടെ ഒഴുക്കും ഉയർന്ന വെള്ളവും കാരണം, അൽ-ഉല-മദീന റോഡ് രണ്ട് ദിശകളിലേക്കും (താത്കാലികമായി) 237 കിലോമീറ്റർ അടച്ചതായി പ്രത്യേക സേന സൂചിപ്പിച്ചു. ഈ റോഡ് ഉപയോഗിക്കേണ്ട യാത്രക്കാർ അൽ-ഉല – ഖൈബർ ബദൽ റോഡ് ഉപയോഗിക്കണം.
തബൂക്ക് മേഖലയിൽ വൈകുന്നേരം 5 മണി വരെ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ, കൂടാതെ, വടക്കൻ അതിർത്തി മേഖലയിൽ വൈകുന്നേരം 6 മണി വരെയും അൽ-ജൗഫ് മേഖലയിൽ വൈകുന്നേരം 5 മണി വരെയും കൂടാതെ മദീന മേഖല 3 മണി വരെയും കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സിവിൽ ഡിഫൻസ് പല പ്രദേശങ്ങളിലും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ സംബന്ധിച്ച് മുന്നറിയിപ്പ് തുടർച്ചയായി നൽകിവരുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക