ദോഹ: ലോകകപ്പ് മത്സരത്തിനിടയിൽ മദ്യം ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് കടത്താൻ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
വ്യാഴാഴ്ച നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തിലേക്ക് വന്ന മെക്സിക്കന്‍ ആരാധനാണ് പിടിയിലായത്.
ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പിടികൂടുന്ന വിഡിയോ പുറത്തുവന്നു. ബൈനാകുലറിനുള്ളിലാണ് മദ്യം കടത്താൻ ശ്രമിച്ചത്.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്‍റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നത് കാണാം.
ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ഒന്നും കാണാത്തതിനാൽ ഉദ്യോഗസ്ഥൻ അത് അഴിച്ചു പരിശോധിച്ചപ്പോൾ മദ്യം കണ്ടെത്തുകയായിരുന്നു.




