ജിദ്ദ: ‘കെഎംസിസിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക’ എന്ന കാംപയിന്റെ ഭാഗമായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കെഎംസിസി സമ്മേളനങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ഷറഫിയ്യ അൽ അബീർ ഏരിയ കെഎംസിസി സമ്മേളനം ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ഇമ്പീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വെച്ച് പുതിയ ഏരിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കും. പഴയ സുലൈമാൻ മസ്ജിദ് ഏരിയയാണ് ജിദ്ദയിലെ പുതിയ സാഹചര്യത്തിൽ അബീർ ഏരിയ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്.
ഷറഫിയ്യ അബീർ ഏരിയയിലെ മുഴുവൻ കെഎംസിസി ഭാരവാഹികളും മെമ്പർമാരും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഏരിയ കെഎംസിസി പ്രസിഡന്റ് ഇബ്റാഹീം കൊല്ലി, ജനറൽ സെക്രട്ടറി ഹബീബുല്ല പട്ടാമ്പി എന്നിവർ ആഭ്യർത്ഥിച്ചു.




