ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ സഊദി അറേബ്യ ശനിയാഴ്ച ഗ്രൗണ്ടിൽ; പോളണ്ടുമായുള്ള മത്സരം വീണ്ടും ചരിത്രം കുറിക്കുമോ

0
2698

റിയാദ്: അർജന്റീനയ്‌ക്കെതിരായ സഊദി അറേബ്യയുടെ തകർപ്പൻ വിജയത്തെത്തുടർന്ന് രാജ്യത്തിനകത്തും അറബ് ലോകമെമ്പാടും അലയടിക്കുന്ന ആഹ്ലാദങ്ങൾക്കിടയിൽ സഊദി അറേബ്യ ശനിയാഴ്ച പോളണ്ടിനെ നേരിടും. വീണ്ടും സഊദി ടീം വിജയം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കായിക ലോകം. വൈകീട്ട് സഊദി സമയം 04:00 (ഇന്ത്യൻ സമയം 06:30) നാണ് പോളണ്ട് സഊദി അറേബ്യ തമ്മിലുള്ള മത്സരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2022 ലോകകപ്പിലെ ഗ്രൂപ്പ് സി യിലെ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിനായി കോച്ച് ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിൽ സഉദി ദേശീയ ടീം അംഗങ്ങൾ ബുധനാഴ്ച തന്നെ സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ തിരക്കേറിയ പരിശീലന ഘട്ടത്തിലാണ്. അർജന്റീനയ്‌ക്കെതിരായ വിജയത്തിന് ശേഷം കളിക്കാർക്ക് വൻ പ്രതിഫലം ലഭിക്കുന്നുവെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിക്ക് മൂലം സൽമാൻ അൽ ഫരാജിന് നിലവിലെ ലോകകപ്പ് വേളയിൽ കളിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പേശികൾക്ക് പരിക്കേറ്റ മധ്യനിര താരം റിയാദ് ഷറാഹിലി മെഡിക്കൽ സ്റ്റാഫിന്റെ അകമ്പടിയോടെയാണ് പ്രത്യേക പരിശീലനം തുടർന്നത്. സഊദി ടീം ക്യാപ്റ്റൻ സൽമാൻ അൽ ഫറാജിന്റെ മെഡിക്കൽ പരിശോധനയിൽ എല്ലിന് പരിക്കേറ്റതായി കണ്ടെത്തിയത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബാക്കിയുള്ള മത്സരങ്ങളിൽ അൽ ഫറജ് കളിക്കില്ലെന്ന് കോച്ച് ഹെർവ് റെനാർഡ് നേരത്തെ തന്നെ പറഞ്ഞിരുന്നു.

കോച്ച് ഹെർവ് റെനാർഡ് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

ചൊവ്വാഴ്ചത്തെ ചരിത്ര വിജയത്തിന്റെ ശില്പിയായ കോച്ച് ഹെർവ് റെനാർഡ് വരാനിരിക്കുന്ന മത്സരങ്ങളുടെ കാഠിന്യത്തെക്കുറിച്ച് വളരെ ജാഗ്രത പുലർത്തുന്നുണ്ട്. ചൊവ്വാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

“ഫുട്ബോളിനായി ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു, സഊദിയുടെ ഈ ചരിത്ര എക്കാലവും നിലനിൽക്കും. ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്, പക്ഷേ മുന്നോട്ട് നോക്കുന്നതിനെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടതുണ്ട്, ”എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചരിത്ര വിജയത്തിലെ താരങ്ങളിൽ ഒരാളായ സഉദി ഗോൾകീപ്പർ മുഹമ്മദ് അൽ ഉവൈസും പോളണ്ടിനും മെക്‌സിക്കോയ്‌ക്കുമെതിരായ വിജയ പരമ്പര തുടരുമെന്ന പ്രതീക്ഷയിലാണ്. തിങ്ങിനിറഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തന്റെ നേരിൽ വന്ന എല്ലാ പന്തുകളും അൽ ഉവൈസ് തടുത്തിരുന്നു. അവസാന മിനിറ്റുകളിൽ കളി സമനിലയിലാക്കാനുള്ള ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും നടത്തിയ നിരവധി തീവ്ര ശ്രമങ്ങളും ഇദ്ദേഹമാണ് പടച്ചട്ട പോലെ ഉറച്ച് നിന്ന്ജ പരായപ്പെടുത്തിയത്.

ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ മെസിയുടെ പത്താം മിനിറ്റിലെ ഒരു ഗോളിന് ശേഷം ഹാഫ് ടൈമിൽ 1-0 ന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ സാലിഹ് അൽഷെഹ്‌രിക്കും സാലിം അൽ ദവ്‌സാരിക്കും ഓരോ ഗോൾ നേടാനായതാണ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ നേട്ടം കൊയ്യാൻ സഊദി ടീമിനായത്.

ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ അർജന്റീന ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽറ്റിയിലൂടെ മുന്നേറി. എന്നാൽ ഇടവേളയ്ക്ക് ശേഷം അതിശയകരമായ പോരാട്ടത്തിന് അഞ്ച് മിനിറ്റിനുള്ളിൽ സാലിഹ് അൽ ഷഹ്‌രിയും സാലിം അൽ ദവ്‌സാരിയും സ്‌കോർ ചെയ്തു. ഇതുവരുടെയും മിന്നുന്ന ഇരട്ട ഗോളുകൾ സഊദിക്ക് വൻ വിജയം ഉറപ്പിച്ചതിനാൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക